സീന്‍ ഒന്ന് പുറംകടലില്‍ ഇടത്തരം കപ്പലില്‍ നിന്നു രണ്ടു മീന്‍ വള്ളങ്ങളിലായി പെട്ടികളില്‍ സാധനങ്ങള്‍ കയറ്റുന്നു. ഒരേ സമയം ആശങ്കയിലും ധൃതിയിലുമാണ് അവരുടെ നീക്കം. കപ്പലിലെ സംഘത്തലവന്‍ സാറ്റ് ഫോണില്‍ എവിടേക്കോ സംസാരിക്കുന്നു. കോഡ് ഭാഷയിലാണ് സംസാരം. എങ്കിലും സുരക്ഷിതമായി മീന്‍ വള്ളങ്ങളില്‍ സാധനം കയറ്റുന്നുണ്ടെന്ന് അയാള്‍ പറയുന്നു. ആ സംഭാഷണം അവസാനിപ്പിച്ച് അയാള്‍ വള്ളത്തില്‍ സാധനം കയറ്റുന്നതിന്റെ ചുമതലക്കാരനോടു സംസാരിക്കുന്നു. പെട്ടെന്നാവട്ടെ. എത്ര ചാരക്കണ്ണുകള്‍ എവിടെയെല്ലാം ഉണ്ടെന്നറിയാമോ. ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര സേന അതീവ ജാഗ്രതയിലാണ്. അവര്‍ക്കു വേണ്ടി ഇന്ത്യന്‍ സാറ്റലൈറ്റുകളും കടല്‍ അരിച്ചുപെറുക്കുന്നുണ്ട്. പെട്ടെന്ന് ആകാശത്ത് താഴ്ന്നു പറക്കുന്ന ഡോര്‍ണിയര്‍ വിമാനം. അതു തീര സംരക്ഷണ സേനയാണെന്നും എല്ലാവരും ജോലി നിറുത്താനും മീന്‍ പിടിത്തം നടത്താനും നിര്‍ദ്ദേശിക്കുന്ന സംഘത്തലവന്‍. ചെറുവള്ളങ്ങള്‍ മാറിപ്പോകുന്നു. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍. വിമാനം പോയിക്കഴിയുമ്പോള്‍ വീണ്ടും അടുത്തുവരുന്ന വള്ളങ്ങള്‍. കാമറ ചുമട്ടുകാരിലൊരാളിലേക്കു പോകുന്നു. ഒരു...